March 29, 2024

എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കും

0
Veerendra Kumar.jpg
എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കും
എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മാതൃഭൂമി ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കും. 62 കിടക്കകള്‍ക്കുള്ള ഓക്‌സിജന്‍  പോര്‍ട്ടുകളാണ്  മാതൃഭൂമി നല്‍കുക. കിടക്കകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് ഓക്‌സിജന്‍ പോര്‍ട്ട്. കോവിഡ് മഹാമാരിയുടെ കാലത്ത്, വയനാട്ടിലെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കണക്കിലെടുത്താണ് ഓക്‌സിജന്‍ പോര്‍ട്ടുകള്‍ നല്‍കാന്‍ മാതൃഭൂമി തീരുമാനിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പറഞ്ഞു. 
എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇതു സംബന്ധിച്ച് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുമായി ശ്രേയാംസ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കാമെന്ന് ചര്‍ച്ചയില്‍ ശ്രേയാംസ് കുമാര്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഓക്‌സിജന്‍ പിന്തുണയുള്ള 62 കിടക്കകള്‍ ആവശ്യമുണ്ടെന്നു വിലയിരുത്തിയത്.  ഇത്രയും കിടക്കകളിലെ രോഗികള്‍ക്ക് ഓക്‌സിജന്‍ പിന്തുണ നല്‍കാനുള്ള ഓക്‌സിജന്‍ പോര്‍ട്ടുകളാണ് മാതൃഭൂമി ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിക്കുന്നത്.
  എല്ലാ മേഖലയിലും വയനാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച എം.പി. വീരേന്ദ്രകുമാറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു ആരോഗ്യമേഖലയില്‍ ജില്ലയുടെ പുരോഗതി. ഇതിനായി ജനപ്രതിനിധിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന്റെ ആരോഗ്യമേഖലയ്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *