ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍; കേസ് എടുക്കാന്‍ ആലോചന


Ad
ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍; കേസ് എടുക്കാന്‍ ആലോചന

 ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. കേസെടുക്കാനാണ് ആലോചനയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ട്വിറ്ററിന്റെ നിലപാട് ദൗര്‍ഭാ​ഗ്യകരമാണ്. ട്വിറ്ററിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇലക്‌ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് ട്വിറ്റര്‍ പ്രതികരണം നടത്തിയില്ലെന്നും, ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നും കത്തിലുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *