മുട്ടിൽ മരംമുറി: പൊലീസ്/ക്രൈംബ്രാഞ്ച് അന്വേഷിക്കാനുള്ള നീക്കം പുന:പരിശോധിക്കുക- പശ്ചിമഘട്ട സംരക്ഷണ സമിതി


Ad
മുട്ടിൽ മരംമുറി: പൊലീസ്/ക്രൈംബ്രാഞ്ച് അന്വേഷിക്കാനുള്ള നീക്കം പുന:പരിശോധിക്കുക – പശ്ചിമഘട്ട സംരക്ഷണ സമിതി

കൽപ്പറ്റ: തിരുനെല്ലി വൻകിട എസ്റ്റേറ്റിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന വൻകിട മരംകൊള്ളയും, മുട്ടിൽ മരംമുറിയും വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവക്കൊള്ളയുടെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഇക്കാര്യം അന്വേഷിക്കാൻ റെവന്യൂ വകുപ്പിന് പുറത്തുള്ള ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 
17.08.2017 ലെ ജി.ഒ[പി]60/17 റവ.SRO No.621/17 പ്രകാരം പട്ടയ മുടമസ്ഥരുടെ ഭൂമിയിൽ നിലനിൽക്കുന്ന ചന്ദനമൊഴികെയുള്ള മരങ്ങൾ, ഉടമസ്ഥർക്ക് തന്നെ വെട്ടാനുള്ള അനുമതിയാണ് നൽകിയിരുന്നത്. നിയമസഭയുടെ ഏത് തീരുമാനപ്രകാരമാണ്, ഭാവി സമൂഹത്തിൻ്റെ നിലനിൽപ്പിനായി കരുതി വെച്ച (Reserved) പൊതു സ്വത്ത് സ്വകാര്യ വ്യക്തികൾക്കെടുക്കാമെന്ന ഈ ഓർഡർ നൽകിയത് എന്നും ഈ ഓർഡർ ക്യാൻസൽ ചെയ്തിട്ടുണ്ടോ എന്നും തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റിനകത്തും പുറത്തുമുള്ള വൻശക്തകളാണ് ഈ നിയമവിരുദ്ധ മരം കൊള്ളയ്ക്ക് പിന്നിലെന്നും ദശാബ്ദ്ധങ്ങളായി വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവ കൊള്ളയ്ക്ക് അറുതി വരുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പ്രസിഡണ്ട് വർഗ്ഗീസ് വട്ടേക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കരീം മേപ്പാടി, വൈസ് പ്രസിഡണ്ട് രാജൻ പൂമല, ജോയിൻ്റ് സെക്രട്ടറി ബഷീർ ആനന്ദ് ജോൺ, ഷിബു.എം.കെ, പി.സി.സുരേഷ്, കെ.വി. പ്രകാശ്, പി.എം.ജോർജ്ജ്, പി.ജി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *