April 27, 2024

ഭാഷാ വിവേചനം അവസാനിപ്പിക്കണം: മലയാളം വിലക്കിയ ആശുപത്രി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി

0
Img 20210606 Wa0024.jpg
ഭാഷാ വിവേചനം അവസാനിപ്പിക്കണം: മലയാളം വിലക്കിയ ആശുപത്രി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി

 ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കുലറിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുള്ളത്
സര്‍ക്കുലര്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്സുമാര്‍ രംഗത്തെത്തി.സാങ്കേതികത്വം പാലിക്കാതെയാണ് സര്‍ക്കുലറെന്ന് നഴ്സുമാര്‍ ആരോപിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവില്‍ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെഡിക്കല്‍ സുപ്രണ്ടിന് അടക്കം പകര്‍പ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും നഴ്സുമാര്‍ വ്യക്തമാക്കി.
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമാണ്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്ബയിന്‍ ആരംഭിച്ചു. വിവാദ സര്‍ക്കുലറിനെതിരെ നേരത്തെ ശശി തരൂരും കെസി വേണുഗോപാലും അടക്കം രംഗത്തെത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *