പരിസ്ഥിതിദിനം ആചരിച്ചു


Ad
പരിസ്ഥിതിദിനം ആചരിച്ചു

എൻ എം എസ് എം കൽപ്പറ്റ ഗവണ്മെന്റ് കോളേജ് 1985-87 ബാച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചാരണം കോളേജ് മുൻ പ്രിൻസിപ്പൽ വി ടി പൗലോസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ഉത്ബോധനം നടത്തി. ശേഷം 85-87 ബാച്ചിലെ എല്ലാവരും ചെടികൾ നടുകയും അതാതു പരിസരത്തുള്ളവർക്ക് തൈകൾ നൽകി അവരെ പരിപാടികളിൽ പങ്കെടുപ്പിച്ചു. സംഘാടക സമിതി കൺവീനർ പ്രതീശൻ എടപ്പെട്ടി സ്വാഗതം ആശംസിച്ചു. അനസ് മേപ്പാടി അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് ഓടത്തോട്, മുഹമ്മദ്‌ റിപ്പൺ, ഗിരീഷ് മുട്ടിൽ അഷ്‌റഫ്‌ മുട്ടിൽ, എം സി ലത, ആദംകുട്ടി സിസിലി, ഗീത, സൈനബ പ്രേമലത ബഷീർ ചെന്നലോട് എന്നിവർ ആശംസകൾ അർപ്പിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *