സൗഹൃദ’ കൂട്ടായ്മയുടെ ശ്രമഫലമായി കൈവരി നിർമിച്ചു


Ad
സൗഹൃദ' കൂട്ടായ്മയുടെ ശ്രമഫലമായി കൈവരി നിർമിച്ചു
തലപ്പുഴ: തലപ്പുഴ കാട്ടേരിക്കുന്ന് 'സൗഹൃദ' കൂട്ടായ്മ അംഗങ്ങളുടെ ശ്രമഫലമായി കാട്ടേരിക്കുന്നു പാലത്തിന്റെ തകർന്ന കൈവരി പുനർനിർമിച്ചു.. കാല പഴക്കത്താൽ നിലവിലെ കൈവരി തകർന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണിയായിരുന്നു..
സെക്രട്ടറി ജലീൽ പി, പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി, റഷീദ് മാഷ്,അൻവർ, മുജീബ്, നൗഫൽ, ആസിഫ്, മുസ്തഫ, ഗഫൂർ, റഹീം ഹാരിസ്, റഹ്മാൻ, സലീം,ശിഹാബ്,തുടങ്ങിയവർ നേതൃത്വം നൽകി. 
വാർഡ് മെമ്പർ ഗോപി, വികസന സ്റ്റാന്റിംഗ് ചെയർ പേർസൺ ലൈജി എന്നിവർ സ്ഥലം സന്ദർശിച്ചു..
200 ലധികം കുടുംബങ്ങളുടെ സഞ്ചാര പാതയായ ഈ പാലം കാലപഴക്കത്താലും മുൻവർഷങ്ങളിലെ രണ്ടു പ്രളയങ്ങളുടെ ഫലമായും തകർന്ന് അപകടാവസ്ഥയിലാണ് ഉള്ളത്.. ജനപ്രതിനിധികളുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് കൂട്ടായ്മ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *