June 3, 2026

വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ്

0
muslim-league-875.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ്

പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം വാരാമ്പറ്റയിലെ വീടിന് മുമ്പിൽ നിർത്തിയിട്ട പുതുശ്ശേരികടവ് സ്വദേശിയുടെ കാറിൻ്റെ ഗ്ലാസ് തകർക്കുകയും വാഹനത്തിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അടിയന്തിര യോഗം ആവശ്യപ്പെട്ടു. സംഭവം നടന്നിട്ട് 4-5 ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ കണ്ടെത്താത്തത് പ്രതിഷേധാർഹമാണന്നും യോഗം അഭിപ്രായപ്പെട്ടു.
ആക്ടിംഗ് പ്രസിഡണ്ട് ജി ആലി അധ്യക്ഷത വഹിച്ചു. എൻ.പി ഷംസുദ്ദീൻ, കളത്തിൽ മമ്മൂട്ടി ,ഹാരിസ് കണ്ട്യൻ, സി.ഇ ഹാരിസ് 
മന്നത്ത് ഇബ്രായിൻഹാജി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *