October 13, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

0
n287741852022bd0d9a662c1f4d3e6aa92f428fbe9afce6bcafb489afa015994c63312d515.jpg
By ന്യൂസ് വയനാട് ബ്യൂറോ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാന്‍ വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി എത്തുന്നത്.

കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും പെട്രോള്‍ വില വര്‍ധനവും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവും അങ്ങനെ രാജ്യത്തെ പൊതുസ്ഥിതി കേന്ദ്രസര്‍ക്കാരിനെതിരായി നില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് നിലവില്‍ ഉള്ളത്.

വാക്സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വാക്‌സിനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കും എന്നാണ് സൂചന.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *