August 6, 2026

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കാട്ടിക്കുളം കെ.എസ്.ഇ.ബി ഓഫീസില്‍ ജൂണ്‍ 4 വരെ ജോലി ചെയ്ത വ്യക്തിയും മീനങ്ങാടി മാടക്കല്‍ ഏജന്‍സീസില്‍ ജൂണ്‍ 5 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കമ്മന കുരിശിങ്കലുള്ള വി.എഫ്.സി.കെ യുടെ ബനാന ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
തലപ്പുഴ ഗോദാവരി കോളനി, ശശിമല കാപ്പിപ്പടി കോളനി, കാട്ടിക്കുളം എടയൂര്‍കുന്നു കോളനി, മാനന്തവാടി പുത്തന്‍പുര കോളനി, കൈപ്പഞ്ചേരി കുറുമാ കോളനി, മുട്ടില്‍ കള്ളംകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *