July 15, 2026

കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി: രണ്ട് പേർ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ ലോക്ഡൗണിന്റെ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി പി ശിവന്റെ നേതൃത്വത്തില്‍ ബാവലി – കാട്ടിക്കളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കെഎല്‍ 72എ 6562 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 8.550 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യമാണ് പിടികൂടിയത്. മാനന്തവാടി താലൂക്കില്‍ ചെന്നലായി മാവുങ്കല്‍ വീട്ടില്‍ ജോസിന്റെ ഭാര്യ റീത്ത (62 ) ചോയിമൂല ആലഞ്ചേരി വീട്ടില്‍ ഹയ്യൂം പാഷയുടെ മകന്‍ ആസിഫ് പാഷ (33) എന്നിവരെ അറസ്റ്റ് ചെയ്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *