September 22, 2026

വാരാമ്പറ്റയിൽ കാറിന് നേരെയുണ്ടായ വെടിവെപ്പ്; പോലീസിന്റെ ഭാഗത്ത് നിന്നും ഉദാസീന സമീപനമെന്ന് ആക്ഷേപം

0
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റയിൽ കാറിന് നേരെയുണ്ടായ വെടിവെപ്പ്; പോലീസിന്റെ ഭാഗത്ത് നിന്നും ഉദാസീന സമീപനമെന്ന് ആക്ഷേപം

വാരാമ്പറ്റയിലെ വീടിന് മുമ്പിൽ നിർത്തിയിട്ട കാറിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തത് പോലീസിന്റെ ഉദാസീന സമീപനമെന്ന് ആക്ഷേപം. പാേലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായ റഷീദിൻ്റെ കാറാണ്

തകർന്നത്. വാഹനത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയും ചെയ്തിരുന്നു. കാറിൽ കണ്ടത് നാടൻ തോക്കിന്റെ ഉണ്ടയാണെന്നാണ് നിഗമനം. എന്നാൽ ഇത് വെടിയുണ്ട അല്ലെന്നും ഈയക്കട്ടയാണെന്നുമായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ വെടിയുണ്ടയുടെ ഫോട്ടോ സഹിതം പ്രദേശത്തെ ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. നായാട്ട് സംഘങ്ങളും നാടൻ വാറ്റും സജീവമായ ഈ വനമേഖലയിൽ സംഭവത്തിന് ശേഷം ആളുകൾ ഭീതിയിലാണ്. സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം ലീഗ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *