സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി


Ad
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി

 സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഇത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തില്‍ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. നേരത്തെ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടായിരുന്നു. എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം, ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.
കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പാഴ്സല്‍ നല്‍കാം. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തല്‍. എന്നാല്‍ ടിപിആര്‍ 15 ശതമാനത്തോട് അടുത്ത് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. ഘട്ടം ഘട്ടമായി അണ്‍ലോക്ക് എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *