July 16, 2026

മുട്ടിൽ മരംമുറി; റവന്യൂ- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

0
IMG-20210606-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരംമുറി; റവന്യൂ- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

മുട്ടിൽ മരംമുറി കേസിൽ റവന്യൂ- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കളക്ടർമാർക്കുള്ള നിയമ ബോധം പോലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഇല്ലാതെ പോയി. തടി പിടിച്ച റേഞ്ച് ഓഫീസറെ ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ഭീഷണി പെടുത്തിയപ്പോൾ സർക്കാർ എവിടെ പോയെന്നും റേഞ്ച് ഓഫീസർക്ക് എതിരായ കള്ള കേസ് ആണ് ചില ചാനലുകൾ വാർത്ത ആക്കിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. തടി പിടിച്ച ഉദ്യോഗസ്ഥന് ഞങ്ങൾ ജനത്തിന് വേണ്ടി ബിഗ് സല്യൂട്ട് കൊടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊള്ളക്കാര്‍ ഭരണ നേതൃത്വത്തിന്റെ പിൻബലത്തോടെ അഴിഞ്ഞാടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *