മുട്ടിൽ മരം മുറി; നിരപരാധികളായ ആദിവാസികളെയും പാവപ്പെട്ടവരെയും കേസിൽ നിന്നും ഒഴിവാക്കണം: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ


Ad
മുട്ടിൽ മരം മുറി; നിരപരാധികളായ ആദിവാസികളെയും പാവപ്പെട്ടവരെയും കേസിൽ നിന്നും ഒഴിവാക്കണം: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

കൽപ്പറ്റ: മുട്ടിൽ മരം മുറി സംഭവത്തിൽ 22 ഓളം ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ, വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ പുരയിടത്തിൽ നിന്ന് നിയമ വിരുദ്ധമായി മരം മുറിച്ച്, കടത്തിയ സംഭവത്തിൽ യഥാർത്ഥ മാഫിയകളെയും ഉദ്യോഗസ്ഥ ലോബികളെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കേസെടുക്കൽ നാടകമെന്ന് കരാറുകാരൻ്റെ വെളിപ്പെടുത്തലോട് കൂടി വ്യക്തമായിരിക്കുകയാണ്. ലോക്ക്ഡൗണിലെ  കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മാഫിയ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടക്കുന്ന ജില്ലാ ഭരണകൂടത്തിൻ്റെ നിലപാടും ദുരൂഹമാണ് എന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. കൽപ്പറ്റ ഏരിയ സെക്രട്ടറി കെ.ജി.മനോഹരൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം പി.എം.ജോർജ്ജ്, മാനന്തവാടി ഏരിയ സെക്രട്ടറി കെ.ആർ.അശോകൻ, ബത്തേരി ഏരിയ സെക്രട്ടറി ബാബു കുറ്റിക്കൈത, കെ.എസ്. ബാബു പനമരം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *