അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാര മേഖല


Ad
അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാര മേഖല

കൽപ്പറ്റ: ലോക് ഡൗണിൽ ഇളവുകൾ ലഭിച്ചിട്ടും വ്യാപര മേഖല നേരിടുന്നത് തിരിച്ചടി. ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടൽ മേഖലയും കടുത്തപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നു. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു കഴിഞ്ഞു. എന്നാൽ സാധനങ്ങൾ വാങ്ങാൻ ആരുമെത്താത്തതിനാൽ കട തുറക്കാനും പൂട്ടാനും പറ്റാത്ത അവസ്ഥയിലാണ്. കടയിൽ നിന്നുള്ള വരുമാന മാർഗം മാത്രം ഉപജീവന മാർഗമാക്കിയ നിരവധി കച്ചവടക്കാരാണ് ജില്ലയിലുള്ളത്. മഹാമാരിയുടെ വരവ് ഏറ്റവുമധികം ബാധിച്ചത് വ്യാപാരമേഖലയിലാണ്. ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. തിരഞ്ഞെടുപ്പിനുശേഷം കൊവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാപാര മേഖലയിൽ അടക്കം നിയന്ത്രണവും പുതിയ സമയക്രമവും കൊണ്ടുവന്നത് വ്യാപാരികളെ നഷ്ടത്തിന്റെ വക്കിലെത്തിച്ചു. ഹോട്ടലുകളിൽ മികച്ച കച്ചവടം കിട്ടുന്നത് വെെകുന്നേരങ്ങളിലാണ്. എന്നാൽ ഇപ്പോൾ അതിനും വഴിയില്ല. ചെറുകിട കച്ചവട കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലിയില്ലാതെ വലയുന്നത്. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ മിക്ക കട ഉടമകളും തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ദിവസക്കൂലിക്കാരുടെ കാര്യവും പരിതാപകരമാണ്. തൊഴിലാളികളെ നിലനിര്‍ത്തുവാനും വാടക നല്‍കുവാനും വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്. വ്യാപാരികളുടെ ലോൺ കാലാവധിയില്‍ ആറുമാസത്തെ ഇളവ് അനുവദിക്കുക, വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് അനുവദിക്കുക, ഇറക്കുമതി തീരുവ ആറു മാസത്തേക്ക് എടുത്തു കളയുക, നികുതികളും ലൈസന്‍സ് ഫീസും അടക്കുന്നതിന് ആറുമാസം സമയം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ വ്യാപാരികൾ മുന്നോട്ടുവെക്കുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *