ഇന്റര്‍നെറ്റില്ല, ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ മിസോറാമിലെ വിദ്യാര്‍ത്ഥികള്‍ മല കയറുന്നു


Ad

കൊവി‍ഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാണ്. വാര്‍ഷിക പരീക്ഷകളും മറ്റ് ടെസ്റ്റുകളും നടത്തുന്നതും ഓണ്‍ലൈന്‍ വഴിതന്നെ. അങ്ങനെയിരിക്കെ മിസോറാമിലെ ഒരു ​ഗ്രാമത്തിലെ യുവാക്കള്‍ മുഴുവന്‍ ദിവസവും രാവിലെ മല കയറുകയും വൈകീട്ടോടെ തിരിച്ചിറങ്ങുകയും ചെയ്യുകയാണ്. ​ഗ്രാമത്തില്‍ ഇന്റര്‍നെറ്റില്ലാത്തതാണ് ഇവരെ ഈ സാഹസത്തിലെത്തിച്ചത്.

ഓണ്‍ലൈന്‍ സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഈ ​ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. ഐസ്വാളില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള സൈഹ ജില്ലയിലെ മാവ്രെയ്​ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മിസോറാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ ട്ലാവോ ട്ലാ കുന്ന് കയറുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *