June 3, 2026

ലോക് ഡൗൺ ലംഘനം; 32 കേസുകൾ രജിസ്റ്റർ ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക് ഡൗൺ ലംഘനം; 32 കേസുകൾ രജിസ്റ്റർ ചെയ്തു

കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 98 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 86 പേർക്കെതിരെയും പിഴ ചുമത്തി. ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ലംഘനം അനുവദിക്കില്ലെന്നും കർശന നടപടികൾ തുടരുമെന്നും കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും തുടർന്നും പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *