June 3, 2026

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് ബാങ്കിൽ ജൂൺ 4 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവാണ്. കൽപ്പറ്റ മിൽമ ഡയറിയിൽ ജൂൺ 1 വരെ ജോലി ചെയ്ത വ്യക്തി, മാനന്തവാടി കണിയാരം പെട്രോൾ പമ്പിൽ ജോലി ചെയ്ത വ്യക്തി, ചെമ്പ്ര എസ്റ്റേറ്റിൽ ജൂൺ 3 വരെ ജോലി ചെയ്തിരുന്ന വ്യക്തി എന്നിവരും പോസിറ്റീവാണ്. 
കാക്കവയൽ മലക്കാട് കോളനി, തൃക്കൈപ്പറ്റ പനയി കോളനി, മാനന്തവാടി പാലമുറ്റം കോളനി, വാരടിമൂല കോളനി, കുറുക്കൻമൂല പയ്യമ്പള്ളി കോളനി, പുൽപ്പള്ളി പഞ്ചായത്ത് വീരാടി, നൂൽപ്പുഴ മൂടംകൊല്ലി കോളനി, തൊണ്ടർനാട് അകൽപ്പൂര കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *