April 26, 2024

വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

0
Img 20210609 Wa0047.jpg
വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ: അനിശ്ചിതമായി നീണ്ടു പോകുന്ന ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ ചെറുകിട വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ചെറുകിട വ്യാപാരികളുടെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ് നിയമസഭാ സമ്മേളനം നടക്കുന്ന അവസരമായിട്ടു പോലും വ്യാപാരികൾക്ക് ഒരു ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് നിഷേധാത്മകമാണ്.
അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബാങ്ക് വായ്പകൾ നടപടികൾക്ക് വിധേയമാകുകയാണ്, റിസർവ് ബേങ്ക് നിയമപ്രകാരം അടവുകളിൽ വീഴ്ച വന്ന വായ്പക്കാരുടെ സിബൽ സ്കോർ താഴേക്ക് പോവുകയാണ്, ലോക് ഡൗൺ കാലയളവിലെ അടവ് ഒഴിവാക്കണം,. കടകളിലെ ജീവനക്കാരുടെ ജീവിതം ദുസഹമായി കൊണ്ടിരിക്കുന്നു. 
കടം വാങ്ങിയും പണയപ്പെടുത്തിയും നടത്തിവരുന്ന മിക്കസ്ഥാപനങ്ങളും അനിശ്ചിതമായി നീണ്ടു പോവുന്ന ലോക്ക്ഡൗണിൽ എന്ത് ചെയ്യണമെന്ന് അറിയാതെ തകർന്ന് പോവുകയാണ്. ചെറുകിട വ്യാപാര മേഖലയെ മാത്രം അടച്ച് പൂട്ടിച്ച് വൻകിട ഹൈപ്പർ മാർക്കറ്റുകൾക്കും ഫ്ലിപ്പ് കാർട്ട് ആമസോൺ മുതലായ കുത്തക ഭീമൻമാർക്കും പ്രവർത്തനാനുമതി നൽകിയ നടപടി നീതി നിഷേധമാണ്, തകർന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ പൂർണ്ണമായും ഇല്ലാതാക്കാൻ വൻകിടക്കാരും കുത്തക ക്കാരും നടത്തി കൊണ്ടിരിക്കുന്ന ഇടപെടലിൽ ലക്ഷക്കണക്കിന് വ്യാപാരികളും കുടുംബങ്ങളും പെരുവഴിയിലാണ്.
അടഞ്ഞ് കിടക്കുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകൾക്ക് പലിശ ഒഴിവാക്കി മൊറോട്ടോറിയം പ്രഖ്യാപിക്കുക. ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലാവധി 3 മാസത്തേയ്ക്ക് നീട്ടി നൽകുക. വ്യാപാരികൾക്ക് അടിയന്തിരമായി ദീർഘകാല വായ്പകൾ അനുവദിക്കുക. KSEB ബിൽ, മറ്റ് വിവിധ ലൈസൻസുകൾ എന്നിവയിൽ ഇളവ് നൽകുക കോവിഡിനെ ചെറുക്കാൻ വാക്സിനേഷന് വ്യാപാരികൾക്ക് മുൻഗണന നൽകുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു വ്യാപാരികളുടെ ഇന്നത്തെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാനും പരിഹാരം കാണാനും സർക്കാർഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, മുഴുവൻ കടകളും ഭാഗികമായെങ്കിലും സമയബന്ധിതമായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം ഇല്ലെങ്കിൽ വ്യാപാരികളുടെ ആത്മഹത്യകൾക്ക് കേരളം സാക്ഷിയാവേണ്ടി വരും, അത്രക്ക് പ്രയാസത്തിലാണ് വ്യാപാരികൾ,, നിശ്ചിത സ്ഥിര  വരുമാനമില്ലാത്ത വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കണം, മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടരി, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനവും നൽകി, പ്രസിഡൻ്റ് കെ കെ വാസുദേവൻ അധ്യക്ഷത വഹിച്ചു, ഒ വി വർഗീസ്, ഇ ഹൈദ്രു, കെ കുഞ്ഞിരായിൻ ഹാജി, കെ ഉസ്മാൻ, കെ.ടി ഇസ്മാഈൽ, നൗഷാദ് കാക്കവയൽ, എം.വി സുരേന്ദ്രൻ, ഡോ.മാത്യു തോമസ്, മാത്യൂമത്തായി, പി.വി മഹേഷ്, സി രവീന്ദ്രൻ, ഇ.ടി ബാബു, കൊട്ടാരം അഷ്റഫ്, തുടങ്ങിയവർ പ്രസംഗിച്ചു,,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *