ന്യൂനപക്ഷ ക്ഷേമ പദ്ധതി കേരള മുസ്ലിം ജമാഅത്ത് വെര്‍ചല്‍ സെമിനാര്‍ നാളെ


Ad
ന്യൂനപക്ഷ ക്ഷേമ പദ്ധതി
കേരള മുസ്ലിം  ജമാഅത്ത് വെര്‍ചല്‍ സെമിനാര്‍ നാളെ 
 
കല്‍പറ്റ: 'ന്യൂനപക്ഷ ക്ഷേമ പദ്ധതി, കോടതി വിധിയും വസ്തുതകളും' എന്ന പ്രമേയത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് നടത്തുന്ന വെര്‍ച്ചല്‍ സെമിനാര്‍ നാളെ. ഓണ്‍ലൈനില്‍ നടക്കുന്ന തുറന്ന ചര്‍ച്ച കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദേശിക്കാന്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം ക്രിസ്തീയ വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും വിഭജിച്ചു. ഇത് നിയമപരമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം ആ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കോടതി വിധിയെക്കുറിച്ചും അതുണ്ടാക്കുന്ന സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച നടക്കും.
പന്ന്യന്‍ രവീന്ദ്രന്‍, എം വി ജയരാജന്‍, ടി സിദ്ദീഖ് എം എല്‍ എ, പ്രെഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, കാസിം ഇരിക്കൂര്‍, കെ സി സുബി, അഡ്വ. പി യു അലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സെമിനാര്‍ തത്സമയം youthmediawayanad എന്ന യൂട്യൂബ് ചാനലിലും സൂമിലും വീക്ഷിക്കാം. സൂം ഐഡി: 85885557239 PassCode.KMJWYD.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *