April 26, 2024

എൺപതിൻ്റെ നിറവിലും വാസുദേവന് കൃഷിയാണ് ഹരം.

0
എൺപതിൻ്റെ നിറവിലും
വാസുദേവന് കൃഷിയാണ് ഹരം.
എഴുത്ത്.
അങ്കിത വേണുഗോപാൽ പി.വി
 എട്ട് പതിറ്റാണ്ട് നീളുന്ന ജീവിതയാത്രയിൽ കൃഷി കൈവിടാതെ വാസുദേവൻ. പ്രായത്തെ അതിൻ്റെ പാട്ടിന് വിട്ട് മണ്ണിനെ നെഞ്ചോട് ചേർത്ത കർഷകനാണ് കാവും മന്ദംഅബി നിവാസിൽ വാസുദേവൻ.എൺപതിൻ്റെ നിറവിലും  അധ്വാനിക്കുവാൻ മടിയില്ലാത്ത ഈ ക്യഷി സ്നേഹി     യുവാക്കൾക്ക് വലിയൊരു മാതൃകയാണ് 
  കാർഷിക വൃത്തി പ്രതിസന്ധിയിലും നഷ്ടത്തിലും നട്ടം തിരിയുമ്പോഴും മിഥുനം കർക്കിടകത്തിൽ തന്റെ വയലിൽ വിത്തിടാൻ കണ്ടം പൂട്ടിയിരിക്കുകയാണ് ഇദ്ദേഹം. നീണ്ട 50 വർഷത്തിനു മുകളിലായി വാസുവേട്ടൻ നെൽകൃഷി ചെയ്യാൻ തുടങ്ങിയിട്ട്.തന്റെ ഒരേക്കർ സ്ഥലത്ത് ഗന്ധകശാല ,എച്ച് ഫോർ എന്നീ നെല്ലിനങ്ങളാണ് കൃഷിചെയ്ത് വരുന്നത്. കാവുമന്ദം പ്രദേശത്ത് നിലവിൽ വാസുവേട്ടൻ മാത്രമാണ് നെൽ കൃഷി ചെയ്യുന്നത്. തന്റെ പ്രവർത്തനത്തിന്റെ ഫലമായി പഞ്ചായത്തിൽ നിന്നും അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വളർന്നുവരുന്ന യുവാക്കൾക്ക് വലിയൊരു പ്രചോദനവുമാണ്. കൃഷിയെ കൂടാതെ റേഷൻ കടയിൽ ദിവസക്കൂലിക്കും  പോകുന്നുണ്ട്.  താൻ ചെയ്യുന്ന ജോലികൾക്ക് പൂർണമായും ആത്മസമർപ്പണം നടത്തുന്ന വ്യക്തിയാണ് വാസുദേവൻ . കൃഷിയിൽ കിട്ടുന്ന ഉൽപാദനത്തിൽ നിന്നും വീട്ടാവശ്യം കഴിഞ്ഞാൽ  നെല്ല് പുഴിങ്ങി ഉണക്കി കുത്തി ( പുഴുങ്ങലും ഉണക്കലും സ്വയം) അരിയാക്കി ആവശ്യക്കാർക്ക് കൊടുക്കാറുമുണ്ട്. നെല്ല് കൂടാതെ ചില്ലറ പച്ചക്കറിയും  കൃഷിയിടത്തിൽ സുലഭമായുണ്ട്.  കാപ്പി, ചക്ക, മാങ്ങ,വെണ്ണപ്പഴം, ഫാഷൻ ഫ്രൂട്ട്   വാസുദേവൻ്റെ പറമ്പിൽ കാണാം. ചെറുപ്പം മുതലേ കലാരംഗത്തും കായികരാഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ്. നീണ്ട പത്ത് വർഷത്തിനു മുകളിൽ നാടകരംഗത്തും സജീവമായിരുന്നു. ചെറുപ്പം മുതലേ കൃഷിയോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹമാണ് സ്വന്തം കൃഷി ചെയ്യാൻ പ്രേരണ. ത റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഭാര്യ ലീലയും  വലം കൈയായി കൃഷിക്ക് കൂടെയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *