July 16, 2026

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ യോഗം ജൂലൈയില്‍

0
Screenshot_20210609-223315_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടയം വെള്ളൂരിലെ കടക്കെണിയിലായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്‌എന്‍എല്‍) പുനരുജ്ജീവനത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ജൂണ്‍ 30 നകം കമ്ബനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കാത്തിരിപ്പിന് വിരാമമായത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 700 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ യൂണിറ്റ് നഷ്ടം ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷം മുമ്ബ് ഉത്പാദന പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. യൂണിറ്റ് സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഉടന്‍ തന്നെ 2017 ല്‍ കമ്ബനി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *