March 19, 2024

മരം കൊള്ളക്ക് പിന്നിൽ കോടികളുടെ കള്ള പണ ഇടപാടും. ഇ.ഡി അന്വേഷണത്തിന് എത്തുന്നു.

0
Img 20210610 Wa0030.jpg
മരം കൊള്ളക്ക് പിന്നിൽ കോടികളുടെ കള്ള പണ ഇടപാടും. ഇ.ഡി അന്വേഷണത്തിന് എത്തുന്നു.
കൽപ്പറ്റ: റവന്യൂ ഭൂമിയിൽ നിന്ന്കോടികളുടെ മരം കടത്തിയ സംഭവം ഇ .ഡി അന്വേഷിക്കും . കോഴിക്കോട് സബ്‌സോണല്‍ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. മരം മുറിച്ച് കടത്തിയവർ, ഉദ്യോഗസ്ഥ വൃന്ദം എന്നിവരെ ചുറ്റിപ്പറ്റി വൻ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇ.ഡിയുടെ വിലയിരുത്തുന്നു.വിവിധ വകുപ്പുകൾ അന്വേഷണം നടത്തുന്നതിനിടയിലാണ്  മരംകൊള്ളക്കാരുടെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  മരംകൊള്ള സംബന്ധിച്ച് മറ്റ് ജില്ലകളിൽ നടക്കുന്ന അന്വേഷണത്തില്‍ കോടികളുടെ  സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വിവരം ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ റോജി അഗസ്റ്റിനും സഹോദരങ്ങള്‍ക്കും വനം , റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ മരക്കടത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. വനം വകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരം കൊള്ളയെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാം. റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇവരുടെ മുന്‍കാല പശ്ചാത്തലവും ഇ ഡി അന്വേഷിക്കുന്നുണ്ട്. പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച ചില മാധ്യമ പ്രവര്‍ത്തകരുടെ സാമ്പത്തിക ഇടപാടുകളും ഇ ഡിയുടെ അന്വേക്ഷിക്കും 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *