June 3, 2026

കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരില്‍

0
n288817790b692b3b9f7d40e3f9183c00299732fd038c95431ec7215692a102a2c71963687.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊല്ലം: നവമാധ്യമത്തില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കല്‍ തുമ്ബിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്.

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *