March 28, 2024

ഹലോ സ്‌കൂളിന്റെ രണ്ടാം വര്‍ഷ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

0
Img 20210610 Wa0094.jpg
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ഹലോ സ്‌കൂളിന്റെ രണ്ടാം വര്‍ഷ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മണ്ഡലതല കര്‍മ്മ സമിതി രൂപീകരണ യോഗം ചേര്‍ന്നു. ഒ.ആര്‍ കേളു എം.എല്‍.എ ഗൂഗിള്‍ മീറ്റിലൂടെയാണ് യോഗം വിളിച്ചു ചേര്‍ത്തത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , മാനന്തവാടി നഗര സഭ ചെയര്‍പേഴ്‌സണ്‍  മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, പോലീസ്, ആരോഗ്യ, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , പി.ഇ.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാനന്തവാടി മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും  സൂക്ഷ്മതലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രായോഗിക തലത്തില്‍  നടപ്പാക്കുന്നതിന് കൃത്യമായ രൂപരേഖ മാനന്തവാടി ബി.ആര്‍.സി അവതരിപ്പിച്ചു. മണ്ഡല തല കര്‍മസമിതി പോലെ തന്നെ നഗരസഭ/ പഞ്ചായത്ത് തലത്തിലും കര്‍സമിതി  രൂപീകരിക്കും. തുടര്‍ന്ന് വാര്‍ഡ് തലത്തിലും ഇത്തരം സമിതികള്‍ നിലവില്‍ വരും.
നൂറ്റി അമ്പത്തി മൂന്ന് വാര്‍ഡുകളിലും പൊതു പഠന കേന്ദ്രങ്ങള്‍ ഉണ്ടാവും.മാനന്തവാടി മണ്ഡലത്തില്‍ ആകെ 102 സ്‌കൂളുകള്‍ ആണ് ഉള്ളത്  പ്രീെ്രെപമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെ 45000 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം അഡ്മിഷന്‍ എടുത്തിട്ടുണ്ട് . ഇതില്‍ 10% കുട്ടികള്‍ക്ക് വീടുകളില്‍ പഠനസൗകര്യം ഇല്ല. അവര്‍ക്കായി    153 വാര്‍ഡുകളില്‍  2 വീതം കേന്ദ്രങ്ങള്‍ എന്ന  നിലയ്ക്ക് 300 പൊതുപഠന കേന്ദ്രങ്ങള്‍ ഒരുക്കേണ്ടതായി വരും. അതോടൊപ്പം 2% കുട്ടികള്‍ക്ക് വ്യത്യസ്ത കാരണങ്ങളാല്‍ വീടുകളിലും സൗകര്യം ഒരുക്കേണ്ടതായിട്ടുണ്ട്. ഒരു കുട്ടിക്ക്  പോലും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തും. ജനകീയ പങ്കാളിത്തത്തോടെ ഒരു വാര്‍ഡില്‍ രണ്ട് പൊതു പഠന കേന്ദ്രങ്ങള്‍ എങ്കിലും ഒരുക്കും. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍  കൃത്യമായ രീതിയില്‍ ഈ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കും. വരും ദിവസങ്ങളില്‍ മണ്ഡല തല കര്‍മസമിതി പദ്ധതിയെ നിരീക്ഷിക്കുകയും വേണ്ട രീതിയില്‍ മെച്ചപ്പെടുത്തുകയും ചെയ്യും. യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മുഹമ്മദലി
.കെ .എ പദ്ധതി അവതരിപ്പിച്ചു. ട്രയിനര്‍ കൃഷ്ണകുമാര്‍ പി നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *