പുലിപ്പേടിയില്‍ കണ്ണിമംഗലം ഗ്രാമം, വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതായി പരാതി, കൂടൊരുക്കാതെ വനംവകുപ്പ്


Ad

കൊച്ചി: കഴിഞ്ഞ രണ്ട് മാസകാലമായി പുലിപേടിയില്‍ കഴിയുകയാണ് എറണാകുളം കാലടിയിലെ ഒരു ഗ്രാമം. വളര്‍ത്തുമൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കണ്ണിമംഗലത്തെ 150 കുടുംബങ്ങള്‍. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലുള്‍പ്പെട്ട കൊച്ചു ഗ്രാമമാണ് കണ്ണിമംഗലം. കാലടിയില്‍ നിന്ന് 15 കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെയെത്താന്‍. ആനയും പുലിയുമടക്കം വന്യമൃഗങ്ങളേറെയുള്ള കൊടുംകാടാണ് ചുറ്റും.

കാടിറങ്ങി പുലി ഇപ്പോള്‍ ജനവസമേഖലയിലെത്തുന്നത് പതിവായി. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായ ഇവിടുത്തുക്കാരുടെ ഉറക്കവും നഷ്ടപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിക്കൂട് ഒരുക്കിയിട്ടില്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *