May 14, 2026

അന്ന സന്തോഷിന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌ക്കാരം സമ്മാനിച്ചു

0
IMG-20210610-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്ന സന്തോഷിന്  ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌ക്കാരം സമ്മാനിച്ചു
ഒരുമിനുട്ടില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും , നാല് മിനുട്ടില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ആറ് വയസ്സുകാരി അന്ന സന്തോഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കോവിഡിനെ തുടര്‍ന്ന് ഏഷ്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്് അധികൃതര്‍ അയച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലും കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല അന്നയ്ക്ക് സമ്മാനിച്ചു.  ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഉഷ തമ്പി മാതപിതാക്കളായ പുല്‍പള്ളി വേലിയമ്പം നടക്കുഴക്കല്‍ വീട്ടില്‍ സന്തോഷ് ജോസ്, ചിഞ്ചു സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുല്‍പ്പള്ളി സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
(ചിത്രം)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *