പീപ്പിൾസ് ഫൗണ്ടേഷൻ അഥവ സഹജരെ ചേർത്തണക്കുന്ന സ്നേഹ സ്പർശം


Ad
പീപ്പിൾസ് ഫൗണ്ടേഷൻ അഥവ സഹജരെ ചേർത്തണക്കുന്ന സ്നേഹ സ്പർശം
….
തയ്യാറാക്കിയത്:
അങ്കിത വേണുഗോപാൽ
……
കാലവർഷം കലിതുള്ളമ്പോൾ മലയാളിയുടെ മനസിൽ ആശങ്കയുടെ കാർ മേഘം മൂടും. മുൻ വർഷത്തെ ദുരന്തങ്ങൾ കൺമുന്നിലുള്ളപ്പോൾ മഴക്കാറ് കാണുമ്പോൾ ആശങ്കയാണ് ഓരോരുത്തർക്കും .യാദൃശ്ചികമായി നേരിടുന്നദുരന്തങ്ങളിൽ ഒരു കൈതാങ്ങ് കിട്ടുമ്പോൾ ചെറുതല്ല ആശ്വാസം . അങ്ങനെ നന്മ പകരുന്ന ഒരു സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷൻ. വയനാടിൻ്റെ ദുരന്തമുഖത്ത് ഈ സംഘടനയുടെ സേവനം മുദ്ര ചാർത്തപ്പെടേണ്ടതുണ്ട്.
വളരെ മാതൃക പരമാണ് ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ. 2018-2019 പ്രളയത്തിൽ വിവിധ സ്ഥലങ്ങളിൽ  വീടുകൾ നഷ്ടമായവർക്ക്  നൽകിയത് മനോഹരങ്ങളായ ഭവനങ്ങളായിരുന്നു.
പനമരത്ത്‌ ഫൗണ്ടേഷൻ സ്ഥലമെടുത്ത്‌ 25വീടുകളും പ്രൈമറി സ്കൂളും ഹെൽത്ത്‌ സെന്ററും നിർമിച്ചു നൽകി. ഒരുപക്ഷേ കേരളത്തിലെ തന്നെ പ്രളയവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ഏറ്റവും വലിയ വില്ലേജ് ആകും പനമരത്തെ പീപ്പിൾസ് വില്ലേജ്. മാനന്തവാടി പീപ്പിൾസ് വില്ലേജുള്ളത്  മൂളിത്തോടാണ്, ഇവിടെ 13 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതുകൂടാതെ മീനങ്ങാടിക്കടുത്ത്‌ കാര്യംമ്പാടിയിൽ 6 കുടുംബങ്ങൾക്കായുള്ള വില്ലേജിന്റെ പണി അന്തിമ ഘട്ടത്തിൽ ആണ്.
2019 ൽ ഉണ്ടായ മേപ്പാടി പുത്തുമല ദുരന്തത്തിൽ വീടുകൾ നഷ്ടമായ 6  കുടുംബത്തിനുള്ള വീടുകൾ മേപ്പാടി കാപ്പക്കൊല്ലിയിൽ പണി പൂർത്തിയായി താക്കോൽദാനം നടന്നു. ഇതിനുപുറമേ ദുരന്തത്തിൽ വീട് ഉപയോഗയോഗ്യമല്ലാതായ എട്ടു കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ അവരുടെ സ്ഥലത്ത് വീട് വെച്ച് നൽകി.കൂടാതെ ഗവണ്മെന്റ് മേപ്പാടി പൂത്തകൊല്ലിയിൽ നടപ്പാക്കുന്ന വാർഷിക പദ്ധതിയിൽ 10 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറാൻ തയ്യാറാവുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ.
 വീട് നിർമാണത്തിന് പുറമേ രോഗചികിത്സ, സ്വയംതൊഴിൽ, കടബാധ്യത തീർക്കൽ,വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധ മേഖലകളിൽ സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു ഒരു നോൺ ഗവൺമെന്റ് ഓർഗനൈസേഷനാണ് പീപ്പിൾസ് ഫൗണ്ടേഷൻ.
 ഇതു കൂടാതെ മറ്റൊരു വലിയ സഹായ പദ്ധതി കൂടി പ്രാവർത്തികമാക്കുകയാണ് ഇവർ. പിണങ്ങോട് മൂരിക്കാപ്പിൽ  പത്ത് കുടുംബങ്ങൾക്ക് പ്രയോജനമാകും വിധംകുടിവെള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്.  ടി.പി യൂനുസ്, സി.കെ സമീർ, കെ.നവാസ് , ആബിദലി എന്നിവർ നേതൃ നിരയിൽ നിൽക്കുന്നു.
 പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക എന്നതാണ് സംഘടനയുടെ മർമ്മം. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് എന്നും കൈത്താങ്ങായി കാവലായി ഇവരുണ്ട്. ഇത് മത സ്നേഹമല്ല രാഷ്ട്രീയ സ്നേഹമല്ല മനുഷ്യസ്നേഹമാണ്  സഹവാസികളെ ചേർത്ത് നിർത്താനുള്ള ഊർജമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *