ആർ. മണികണ്ഠൻ സ്മരണയ്ക്ക് കർഷക അവാർഡ്


Ad
 കൃഷി അസ്സിറ്റന്റ് ഡയറക്ടർ ആർ. മണികണ്ഠൻ സ്മരണയ്ക്ക് കർഷക അവാർഡ്
കൽപ്പറ്റ: കൃഷി അസിസ്റ്റൻഡ് ഡയറക്ടടറായിരുന്ന  ആർ. മണികണ്ഠൻ്റെ  സ്മരണയ്‌ക്കായി    അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസർസ്  വയനാട് ജില്ലാ ഘടകം സ്നേഹഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വർഷംതോറും ജില്ലയിലെ മികച്ച  കർഷക അവാർഡ്  ഏർപ്പെടുത്തുമെന്ന് അസോസിയേഷൻ അറിയിച്ചു.
വയനാട് ജില്ലയിൽ പനമരം ബ്ലോക്കിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു വന്ന  ആർ. മണികണ്ഠൻ മെയ് 26 ന് കൊട്ടാരക്കരയ്ക്കടുത്ത്  വെച്ചുണ്ടായ വാഹനാപകത്തിൽ ആണ്‌ മരണപ്പെട്ടത്.
പൊതു ജനങ്ങൾക്ക് വിശേഷിച്ച് കർഷകർക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ സംഘടനയുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വേർപാട് സംഘടനയ്ക്കും തീരാനഷ്ടമാണ്.
   
പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ  ആർ. മണികണ്ഠനെ അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമ ദിനത്തിൽ വയനാടിന്റെ വിവിധ സാംസ്കാരിക, രാഷ്ട്രീയ മേഖലയിലുള്ളവർ അനുസ്മരിച്ചു. നഷ്ടപ്പെട്ടത് നൂതന സാങ്കേതിക വിദ്യകൾ കാർഷികമേഖലയിൽ പ്രാവർത്തികമാക്കിയ, കർഷകരുടെ ഉറ്റസുഹൃത്തായ ഉദ്യോഗസ്ഥനെയാണെന്ന് ഒ.ആർ. കേളു എംഎൽഎ പറഞ്ഞു. 2006 ൽ കർഷക ആത്മഹത്യകൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് പത്തനംതിട്ട അടൂർ സ്വദേശിയായ ആർ.മണികണ്ഠൻ വയനാട്ടിൽ എത്തുന്നത്. പാടശേഖര സമിതികളുടെയും, കുരുമുളക് സമിതികളുടെയും രൂപീകരണത്തിനും ഏകോപനത്തിനും അശ്രാന്തം പരിശ്രമിക്കുകയും, പാടശേഖരസമിതികൾ കേന്ദ്രീകരിച്ച് മെതികളങ്ങളും, സ്റ്റോറേജ് ഹൗസുകളും  നിർമ്മിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു ആർ.മണികണ്ഠൻ. അഗ്രോസർവീസ് സെൻ്ററുകളുടെയും എക്കോഷോപ്പുകളുടെയും രൂപീകരണത്തിനും, കാര്യക്ഷമമായ പ്രവർത്തനത്തിനും അദ്ദേഹം നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. കൃഷിഭവനുകളുടെ ഇടപെടലിലൂടെ കർഷക ജനതയെ ശക്തീകരണമെന്ന ആർ. മണികണ്ഠൻ്റെചിന്തയുടെ ഫലമായാണ് 2014 ൽ വയനാട്ടിൽ ആദ്യത്തെ കാർഷികകർമസേന എടവകയിൽ രൂപീകരിക്കപ്പെടുന്നത്. ഗോത്രജനതയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി മാനന്തവാടി പ്രിയദർശിനി ട്രൈബൽ എക്സ്റ്റൻഷൻ സ്കീം വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥന്റെ  15 വർഷത്തെ ജില്ലയിലെ സേവനം പൂർത്തീകരിക്കുന്ന  വേളയിലുണ്ടായ ആകസ്മികമായ ഈ വേർപാട് വയനാട്ടിലെ കാർഷിക മേഖലയ്ക്കും പൊതുജനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്നും എംഎൽഎ അഭിപ്രായപെട്ടു..
സമാനതകളില് പ്രസിഡണപനമരം ബ്ലോക്ക്പഞ്ചായത്ത് പുതിയ കെട്ടിടത്തിൻ്റെ ടെറസിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കി പരിപാലിച്ച് പോരുന്ന പച്ചക്കറിത്തോട്ടം ഏറെ ശ്രേദ്ധേയമായിരുന്നു. വയോജനങ്ങളുടെ പങ്കാളിത്തത്തോടെ കൂടി പനമരം വൃദ്ധസദനത്തിൽ നടപ്പിലാക്കിയ സ്ഥാപന പച്ചക്കറിത്തോട്ടം പദ്ധതിയുടെ അമരക്കാരനായും, 2018ലെ പ്രളയത്തിൽ തകർന്ന പമ്പ് സെറ്റുകൾ  പുനഃസ്ഥാപിക്കുവാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെയും, കാർഷികമേഖലയിൽ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി തുടക്കം കുറിച്ച ആഴ്ചചന്തകളും, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെറുകാട്ടൂരിൽ സ്ഥാപിച്ച ബ്ലോക്ക് നഴ്സറിയും, ആർ. മണികണ്ഠൻ എന്ന ഉദ്യോഗസ്ഥനെ കൂടുതൽ ജനകീയനാക്കി.   പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യനായ, കർഷകർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയായിരുന്നു. കാർഷിക മേഖലയിലെ യന്ത്രവൽക്കരണം ജനകീയമാക്കുന്നതിനും, ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും,നിതാന്ത ജാഗ്രത പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ സ്വാശ്രയ സംഘം രൂപീകരിച്ച്ച വിപണനം സാധ്യമാക്കിയതും ഇദ്ദേഹമാണ്.കൃഷിഭവനിൽ ജനങ്ങളിൽ എത്തിച്ച് ജനസമ്മതനായ ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ് നഷ്ടപെട്ടിരിക്കുന്നത്
തന്റെ സർവീസിന്റെ സിംഹഭാഗവും വയനാട്ടിലെ കർഷകർക്ക് വേണ്ടി ഉഴിഞ്ഞു വച്ച നല്ല ഒരു കൃഷി ഓഫീസറെ യാണ് നമുക്ക് നഷ്ടമായത്.. കൃഷി വകുപ്പിന്റെ പദ്ധതികളെല്ലാം അർപ്പണബോധത്തോടെയും കർഷകർക്ക് ഉപകാരപ്രദമായും നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രേത്യേകം ശ്രെദ്ധ ചെലുത്തിയെന്ന് വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെസിമോൾ അറിയിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *