August 6, 2026

കുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണത്തിൽ അഴിമതിയെന്ന്

0
IMG-20210610-WA0134.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണത്തിലെ അഴിമതി അന്വേഷിക്കണം     

                  കോട്ടത്തറ:കബനി പ്രൊജക്ടിൻ്റെ ഭാഗമായികുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി തോടുകളുടെ നവീകരണത്തിനായി നടത്തിയ പണിയിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണഭോക്തൃസമിതി രൂപീകരണ തുടർ പ്രവർത്തനങ്ങളിൽ നാട്ടുകാരെയോ പാടശേഖര സമിതി കളെയോ പങ്കെടുപ്പിക്കാതെ മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഇഷ്ടക്കാരെ വച്ച് സ്ഥലമുടമകളെ തെറ്റിദ്ധരിപ്പിച്ച് രേഖകളിൽ ഒപ്പിടുവിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്.പണിയിൽ നടന്ന വെട്ടിപ്പ് പകൽ പോലെ വ്യക്തമാണ്. ഇക്കാര്യത്തിൽ സത്യസന്ധവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അഴിമതി ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും യോഗം ചൂണ്ടിക്കാട്ടി.ചെയർമാൻ വിസി അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു.കൺവീനർ കെ പോൾ, മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ,സി സി തങ്കച്ചൻ, അബ്ദുള്ള വൈപ്പടി, സുരേഷ് ബാബു വാളൽ, പി എൽ ജോസ്, കെ.കെ നാസർ, സി.കെ ഇബ്രാഹിം, വി കെ മൂസ, ഗഫൂർ വെണ്ണിയോട്, ബേബി പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *