June 10, 2026

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

0
n2890319680482a7e6fbabc1ab8a0cc74f4204f5a8c5f04795876b611c6899b82c7d880f8d.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.85 രൂപയും , ഡീസല്‍ വില 93.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തില്‍ പെട്രോളിന് കൂട്ടിയത് 11 രൂപയാണ്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലി ഫിറോസ് ഷാ കോട്‌ലയിലെ പെട്രോള്‍ പമ്ബിന് മുന്നില്‍ പ്രതിഷേധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *