April 16, 2024

അമേരിക്കയില്‍ കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ എഫ്ഡിഎ തള്ളി

0
N289101484bda987fbeb7e67bccf0ea08e3bed808c5d91c2c1516204eaf6515a60583953fd.jpg

ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയില്‍ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെന്‍ എന്ന കമ്ബനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂ‍ര്‍ണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്ബനി അറിയിച്ചിരിക്കുന്നത്.

പൂ‍ര്‍ണ അനുമതിക്കായി കൊവാക്സീന്‍ ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്‍ ഒക്യുജെന്‍ കമ്ബനിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വൈകിയാലും കൊവാക്സീന്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *