അമേരിക്കയില്‍ കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ എഫ്ഡിഎ തള്ളി
ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അമേരിക്കയില്‍ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെന്‍ എന്ന കമ്ബനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂര്‍ണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെന്‍ കമ്ബനി അറിയിച്ചിരിക്കുന്നത്.
പൂര്‍ണ അനുമതിക്കായി കൊവാക്സീന് ഒരിക്കല്‍ കൂടി ട്രയല്‍ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഒക്യുജെന്‍ കമ്ബനിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വൈകിയാലും കൊവാക്സീന് അമേരിക്കയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് ഒക്യുജെന്‍ മേധാവികളുടെ ആത്മവിശ്വാസം.
Leave a Reply