ആമസോൺ മഴക്കാടുകളിലെ തീയണച്ചില്ലെന്ന് പരിതപിച്ചവരുടെ തണലിലാണ് മരം മുറിയെന്ന് മന്ത്രി വി. മുരളീധരൻ


Ad
ആമസോൺ മഴക്കാടുകളിലെ തീയണച്ചില്ലെന്ന് പരിതപിച്ചവരുടെ തണലിലാണ് മരം മുറിയെന്ന് മന്ത്രി വി. മുരളീധരൻ

കൽപ്പറ്റ: ആമസോൺ മഴക്കാടുകൾക്ക് തീപിടിച്ചപ്പോൾ അവിടെ തീയണക്കാൻ ശ്രമിച്ചില്ലെന്ന് പരാതി ഉന്നയിച്ചവരാണ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ളതെന്നും അവരുടെ തണലിലാണ് വൻതോതിൽ മരം മുറി നടന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. വയനാട് മുട്ടിലിലും മറ്റ് പ്രദേശങ്ങളിലും വീട്ടിമരം മുറിച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചില്ല, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പരിസ്ഥിതി ആഘാതം നില നിൽക്കുന്ന പ്രദേശങ്ങളിലാണ് സംരക്ഷിത മരങ്ങൾ മുറിക്കാൻ സർക്കാർ അനുമതി നൽകിയത്. പരിസ്ഥിതി സംരക്ഷിക്കേണ്ട കാലഘട്ടത്തിലാണ് മരം മുറി നടന്നത്. പ്രശ്നം ഗൗരവമുള്ളതാണന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരൻ, സി.കെ. ജാനു, സജി ശങ്കർ, കെ. സദാനന്ദൻ, ബി ആനന്ദ് കുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *