ഇരട്ടക്കൊല: മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് കോൺഗ്രസ്.


Ad
ഇരട്ടക്കൊല: മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് കോൺഗ്രസ്.
പനമരം:നെല്ലിയമ്പത്ത് കഴിഞ്ഞ  ദിവസം നാടിനെ നടുക്കിയ ഇരട്ട  കൊലപാതകത്തിൽ കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ്സ്  കമ്മിറ്റി  അനുശോചനം രേഖപ്പെടുത്തി , 
 മുഖം മൂടിധാരികളായ അജ്ഞാതരുടെ കൊടും ക്രൂരധയിൽ  പൊലിഞ്ഞതു രണ്ടു വയോധികരുടെ ജീവൻ മാത്രമല്ല നെല്ലിയമ്പം നിവാസികളുടെ സമാധാനവും സന്തോഷവുമാണന്ന്   യോഗം വിലയിരുത്തി,
രണ്ടുവർഷം മുൻപ് കേശവൻ മാസ്റ്ററുടെ വീടിനു 500  മീറ്റർ അകലെ താമസിക്കുന്ന ജോൺസൺ മുണ്ടത്താന ത്തിനു നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു,  മാരക ആയുധങ്ങൾ ഉപയോഗിച്ച് വധ ശ്രമം നടത്തി. ഭാഗ്യവശാൽ ജീവൻ തിരിച്ചുകിട്ടി ,
ഇന്ന് വരെ ആ കേസിൽ തുമ്പുണ്ടാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി     
തികച്ചും അരക്ഷിതമായ  ഈ സാഹചര്യത്തിൽ ഈ കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്താനും  ഗൗരവപരമായ ശിക്ഷ നൽകാനും പോലീസ്  സർവ്വ സന്നദ്ധത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു , 
കണിയാമ്പറ്റ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, നജീബ് കരണി , എസ്  എം  റസാക്ക് , സിറാജ് കടം തോട്ടിൽ, ജോൺസൺ മുണ്ടത്താനത്ത്. തൊണ്ടിക്കോടൻ മുഹമ്മദ്  എന്നിവർ സംസാരിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *