October 19, 2026

ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്

0
IMG-20210612-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടാക്‌സ് പേ ബാക്ക് സമരവുമായി  യൂത്ത് കോണ്‍ഗ്രസ്സ് 
തിരുനെല്ലി: പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്  യൂത്ത് കോണ്‍ഗ്രസ്സ് 
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന 61 രൂപ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് സമരം നടത്തിയത്.സമരത്തിൽ ഷംസീർ അരണപാറ,അജിനാസ് പിലാക്കണ്ടി ,
റഹീഷ്,സഞ്ജു,മുസ്തഫ തോൽപ്പെട്ടി,അഷ്‌കർ തോൽപ്പെട്ടി,ശിഹാബ് വെള്ളറ,മെൽവിൻ,  ഷഹീർ എന്നിവർ പങ്കെടുത്തു കെ.എസ്.യു മാനന്തവാടി ബ്ലോക്ക്‌ പ്രസിഡണ്ട്‌ യൂസഫ് നന്ദി പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *