August 6, 2026

പൾസ് ഓക്സി മീറ്റർ വിതരണം ചെയ്ത് അധ്യാപക സംഘടന

0
IMG-20210612-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൾസ് ഓക്സി മീറ്റർ വിതരണം ചെയ്ത് അധ്യാപക സംഘടന
എടവക : അധ്യാപക സംഘടനയായ കെ.പി.എസ്.റ്റി.എ യുടെ എടവക ബ്രാഞ്ച് കമ്മിറ്റി , കോവിഡ് പോസിറ്റീവ് രോഗികളുടെ ഉപയോഗത്തിലേക്കായി പൾസ് ഓക്സിമീറ്ററുകൾ എടവക ഗ്രാമ പഞ്ചായത്തിനു കൈമാറി. എടവക ബ്രാഞ്ച് പ്രസിഡണ്ട്  മനോജ് ആന്റണിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയി , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, ജനപ്രതിനിധികളായ സുജാത സി.സി,ലിസി ജോൺ , അസോസിയേഷൻ ഭാരവാഹികളായ ദീപ.കെ.ജെ, .ഷൈൻ സി മാത്യു,ഷീന മാത്യു സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *