തിരുനെല്ലിയിലെ അനിധിക്യത മരം മുറി നിർത്തിവെക്കണം; ഡി.വൈ.എഫ്.ഐ


Ad
തിരുനെല്ലിയിലെ അനിധിക്യത മരം മുറി നിർത്തിവെക്കണം;  ഡി.വൈ.എഫ്.ഐ

    
കാട്ടിക്കുളം: ബ്രഹ്മഗിരി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ദുർബല മേഖലയിൽപ്പെടുന്ന പ്രദേശമായ തിരുനെല്ലി വില്ലേജിലെ മരം മുറി നിർത്തിവെക്കണമെന്ന് ഡി.വൈ. എഫ്. ഐ. ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതും എല്ലാ വർഷവും കാലവർഷം വരുമ്പോൾ 50 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതുമായ പ്രദേശങ്ങളണ്. റീ പ്ലാന്റേഷന്റെ പേരിൽ വൻതോതിൽ ഉള്ള മരം മുറി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണി ആകുന്ന രീതിയിലാണ്. ലോഡ് കണക്കിന് മരങ്ങളാണ് ഇവിടങ്ങളിൽ നിന്നും മുറിച്ച് വിൽക്കുന്നത്. എത്രയും വേഗം വൻതോതിൽ ഉള്ള മരംമുറി നിർത്തി വെക്കാൻ ഉള്ള നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് എതിരെ കർശനമായ നിയമ നടപടികൾ സ്വീകരികണമെന്നും തിരുനെല്ലി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു. മേഖല സെക്രട്ടറി വി.ബി. ബബീഷ്, പ്രസിഡൻ്റ് കെ.സി നിതിൻ, സുഭാഷ്, ഷെഫീർ, വിജീഷ്, സുനോജ് എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *