August 6, 2026

വനസംരക്ഷണസേനയുടെ മനോവീര്യം തകർക്കുന്ന നടപടികൾ അപലപനീയം; എ ജി എഫ് ഒ കെ

0
By ന്യൂസ് വയനാട് ബ്യൂറോ
വനസംരക്ഷണസേനയുടെ മനോവീര്യം തകർക്കുന്ന നടപടികൾ അപലപനീയം; എ ജി എഫ് ഒ കെ 

കേരളത്തിലെ വന സമ്പത്ത് സംരക്ഷിക്കാൻ പ്രതിഞ്ജാബദ്ധമായി അക്ഷീണം പ്രയത്നിക്കുന്ന വനം വകുപ്പ് ജീവനക്കാരെ അടച്ചാക്ഷേപിച്ച് സേനയുടെ മനോവീര്യം തകർക്കുന്ന അടിസ്ഥാന രഹിതമായ പ്രസ്താവനകളിൽ നിന്നും ഉത്തരവാദപ്പെട്ടവർ പിൻന്തിരിയണമെന്ന് അസോസിയേഷൻ ഓഫ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് ഓഫ് കേരള ഭാരവാഹികൾ അഭ്യർത്ഥിച്ചു. റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചിട്ടുള്ളത്. വനംകൊള്ള എന്ന രീതിയിൽ വ്യാപകമായി നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. വനസംരക്ഷണത്തിന്റെ കാര്യത്തിൽ വനം വകുപ്പിനു യാതൊരു രീതിയിലും വീഴ്ച സംഭവിച്ചിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. മരം മുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനാവശ്യമായി ഉദ്യോഗസ്ഥരെ വലിച്ചിഴക്കുന്നത് അപലപനീയമാണ്. ആത്മാർത്ഥമായി സേവനം അനുഷ്ടിക്കുന്ന വകുപ്പിലെ മുഴുവൻ ജീവനക്കാരെയും അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത് ഇത് പ്രതിഷേധാർഹമാണ്.
ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ സഹകരണം ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *