May 14, 2026

തിരുനെല്ലി പഞ്ചായത്തിലെ അനധികൃത മരം മുറി നിർത്തി വെക്കണം; എ ഐ വൈ എഫ്

0
IMG-20210613-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്തിലെ അനധികൃത മരം മുറി നിർത്തി വെക്കണം; എ ഐ വൈ എഫ് 

      
തിരുനെല്ലി പഞ്ചായത്തിൽ അനധികൃതമായി വ്യാപക മരം മുറിയാണ് നടക്കുന്നത്. മരം മാഫിയ സംഘങ്ങളെയും അതിൽ ഒത്താശ ചെയ്യുന്നവരേയും നിലക്കു നിർത്തണം. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപക രീതിയിൽ മരം മുറിക്കുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും തന്നെ ഭീഷണിയാണ്. നിരവധി ലോഡ് മരങ്ങളാണ് ഇതിനകം മുറിച്ചുമാറ്റപ്പെട്ടത്. നിയമാനുസൃതമല്ലാതെ നടക്കുന്ന മരംമുറി നിർത്തിവെക്കാനും മുറിച്ചു കൊണ്ടുപോയ മരങ്ങൾ കണ്ടുകെട്ടാനും അധികാരികൾ തയ്യാറാവണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം വരുംദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും എഐവൈഎഫ് തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 
  യോഗത്തിൽ മണ്ഡലം ജോയിൻ സെക്രട്ടറി കെ ആർ രതീഷ് അധ്യക്ഷത വഹിച്ചു. മിഥുൻ, രാഹുൽ, രഞ്ജിത്ത്, വിവേക് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *