September 22, 2026

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട്‌

0
IMG_20210613_081934.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നൈ: തമിഴ്നാട് ക്ഷേത്രങ്ങളില്‍ താല്പര്യമുള്ള സ്ത്രീകളെ പരിശീലനത്തിന് ശേഷം പൂജാരിമാ രായി നിയമിക്കുമെന്ന് മന്ത്രി ശേകര്‍ ബാബു. താത്പര്യമുള്ള സ്ത്രീകള്‍ക്ക് ശരിയായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്.ആര്‍. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാ രാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.എല്ലാ ഹിന്ദുക്കള്‍ക്കും പൂജാരിയാവാം  താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിയാവാം . മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളില്‍ അവരെ നിയമിക്കും’, മന്ത്രി പറഞ്ഞു. എച്ച്.ആര്‍. ആന്റ് സി.ഇ. വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ പരിശീലനം ലഭിച്ച ബ്രാഹ്മണേതര പുരോഹിതരെ നിയമിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *