യൂത്ത് ലീഗ് ഇ-മെയില്‍ പ്രതിഷേധം: പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഉദ്ഘാടനം ടി സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു


Ad
യൂത്ത് ലീഗ് ഇ-മെയില്‍ പ്രതിഷേധം: പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഉദ്ഘാടനം എം എൽ എ ടി സിദ്ദീഖ് നിർവഹിച്ചു

 വയനാടിനെ വഞ്ചിച്ച മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് ഇ-മെയില്‍ പ്രതിഷേധം പടിഞ്ഞാറത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വയനാടിന്റെ നിലവിലെ അവസ്ഥയും തെരെഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ പക്കേജിനെ പറ്റിയും നിയമസഭയില്‍ തുടക്കത്തില്‍ തന്നെ ഉന്നയിച്ചിട്ടും വയനാടിനെ പാടെ തള്ളിക്കളയുന്ന നിലപാടാണ് ബജറ്റ് അവതരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അബ്ദുറഹിമാന്‍, പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന്‍, കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ സി.കെ അബ്ദുല്‍ ഗഫൂര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ നവാസ്, വാര്‍ഡ് മെമ്പര്‍മാരായ ബഷീര്‍ ഈന്തന്‍, അനീഷ് കെ കെ, ജോസ്, എന്‍.കെ മുനീര്‍, ഫൈസല്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *