March 29, 2024

നെല്ലിയമ്പം ഇരട്ടക്കൊല: പഴുതടച്ച അന്വേഷണത്തിന് 10 അംഗ സംഘം

0
Img 20210613 Wa0051.jpg
നെല്ലിയമ്പം ഇരട്ടക്കൊല:
പഴുതടച്ച അന്വേഷണത്തിന് 10 അംഗ സംഘം
ദുരൂഹത ചുരളഴിക്കാൻ വിദഗ്ദ്ധ ഉദ്യോഗസ്ഥർ. 
പ്രിയ സദൻ
കൽപ്പറ്റ: നെല്ലിയമ്പം ഗ്രാമത്തെ നടുക്കിയ ഇരട്ടക്കൊലയുടെ ആസൂത്രിതരെ കുടുക്കാൻ പോലിസ്.പത്ത് പേരടങ്ങുന്ന സംഘം സൂഷ്മമായും, ശാസ്ത്രിയമായും അന്വേഷണത്തിനിറങ്ങിയിട്ടുണ്ട്. കൊലപാതകം നടന്ന സമീപത്ത് സി.സി ക്യാമറയില്ലാത്തതും തൊട്ടടുത്ത് കുളവും പുഴയും ഉള്ളതും തെളിവുകൾ ഇല്ലാതാവാനുള്ള സാധ്യതക്ക് മേൽ പോലിസ് അതി വിദഗ്ദ്ധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുമുണ്ട്.
പനമരം നെല്ലിയമ്പത്ത് കായികാദ്ധ്യ പകനും ഭാര്യയും മുഖമറച്ചെത്തിയ രണ്ടംഗ സംഘത്തിൻ്റെ ആക്രമണത്തിൽ കൊലപ്പെട്ട സംഭവത്തിലെ ദുരുഹത ചുരളഴിക്കുകയാണ് സംഘത്തിൻ്റെ ലക്ഷ്യം. ഇതിനായി നിരവധി കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്..വ്യാഴാഴ്ച രാത്രിയാണ് താഴെ നെല്ലിയമ്പം പത്മാലയത്തിൽ പത്മനാമ്പൻനായർ (72) ഭാര്യ പത്മാവതി (68) എന്നിവർ കൊല്ലപ്പെട്ടത്.സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് മാനന്തവാടി ഡി.വൈ.എസ്.പി.ഏ..പി.ചന്ദ്രനാണ് നേതൃത്വം നൽകുന്നത്. സംഘത്തിൽ നിരവധി കൊലപാതക കേസുകൾ തെളിയിച്ച ഇപ്പോൾ കാസർഗോഡ് ഡി.വൈ.എസ്.പി.പി.പി.സദാനന്ദൻ, ഉൾപ്പെടെയുള്ളവരുടെ സേവനം തേടിയിട്ടുണ്ട്.കൂടാതെബത്തേരി ഡി.വൈ.എസ്.പി. വി.വി.ബെന്നി ക്രൈം ഡിറ്റാച്ച്ഉമെൻ്റ് ഡി.വൈ.എസ്.പി.പ്രകാശ് പടന്നയിൽ ഉൾപ്പെടെയുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്.പത്ത് പേരടങ്ങുന്ന ഓരോ സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. കവർച്ചാ ശ്രമത്തിന്റെ ഭാഗമായുള്ള കൊലപാതകമാണെന്നും ആയുധം ഉപയോഗിച്ച് ശീലമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് പോലീസ് അനുമനം.
സംഭവം നടന്ന വീട്ടിൽ നിന്നും ഒന്നര കി.മീ. ചുറ്റളവിലുള്ള വീടുകൾ, തോട്ടങ്ങൾ, കുളങ്ങൾ, പുഴ എന്നിവയെല്ലാം പോലീസ് അരിച്ചുപെറുക്കി. വീടിന്റെ പുറക് ഭാഗത്തെ മരത്തിന്റെ ജനലഴികൾ ഇളക്കിയത് പറമ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശാസ്ത്രീയ പരിശോധനയിൽ വിരലടയാളങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.
അന്വേഷണ ഭാഗമായി അടുത്ത ബന്ധുക്കളെയും നിരീക്ഷിക്കുന്നതായാണ് സൂചന. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *