June 3, 2026

കോവിഡ്;‍ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്;‍ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തില്‍ കഴിയണം 

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പേര്യയിൽ വില്ലജ് ഓഫീസിനടുത്ത് വീടിന്റെ കോൺക്രീറ്റ് പണിക്ക് പോയ വ്യക്തി 
പോസിറ്റീവാണ്. കൂടെ ഉണ്ടായിരുന്ന 16 പേരുമായി സമ്പർക്കമുണ്ട്. പേരാവൂരുള്ള ഫാമിലി സ്റ്റോഴ്സിൽ ജൂൺ 5 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ11 വരെ കണ്ണങ്കോട്, നെന്മേനികുന്നു തുടങ്ങിയ മേഖലകളിൽ തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന വ്യക്തി പോസിറ്റീവാണ്.
ജൂൺ 10 വരെ ജോലിയിൽ ഉണ്ടായിരുന്ന മാനന്തവാടി കോയിലേരി പി.കെ സ്റ്റോഴ്സിൽ ജോലി ചെയ്ത വ്യക്തിയും, കൽപ്പറ്റ ഐ ടി ഡി പി ഓഫീസ് ജീവനക്കാരനും പോസിറ്റീവായി.
കേണിച്ചിറ സപ്ലൈകോയിൽ ജൂൺ 12 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 11 വരെ കാവുമന്ദം ടി.പി.എം ഹാർഡ്‌വെയേഴ്സിൽ ജോലി ചെയ്ത വ്യക്തിയും, കോളിയാടി നെന്മേനി ശ്രീജിന ബേക്കറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയും പോസിറ്റീവാണ്.
പനമരം കാപ്പംകുന്നു കോളനി, പടിഞ്ഞാറത്തറ കൊട്ടിയൊത്തു കുന്നു കോളനി, തലപ്പുഴ ഗോദാവരി കോളനി, കോട്ടത്തറ വൈശ്യൻ മൈലാടി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *