April 25, 2024

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം; ഗ്ലൗസുകള്‍ തികയുന്നില്ല, സഹായമാവുന്നത് സംഭാവനകള്‍

0
N2895776485f528f994edc6d2fdefbe0eb62400c26a0edd7dd8261e43215177cea5a39cc4a.jpg

തിരുവനന്തപുരം: ലോക്കല്‍ പര്‍ച്ചേസിന് അനുമതി നല്‍കിയിട്ടും ഗ്ലൗസടക്കം കൊവിഡ് ചികിത്സാ സാമഗ്രികളുടെയും മരുന്നുകളുടെയും ലഭ്യതക്കുറവില്‍ വലഞ്ഞ് തലസ്ഥാനത്തെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും. ഗ്ലൗസ്, മാസ്ക്ക്, ഗൗണ്‍ എന്നിവയ്ക്കും ആസ്പിരിന്‍ അടക്കമുള്ള മരുന്നുകള്‍ക്കുമാണ് പ്രതിസന്ധി തുടരുന്നത്.

എന്‍ 95 മാസ്ക്, ഗൗണ്‍, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ സാമഗ്രികള്‍, വിറ്റമിന്‍, ആസ്പിരിന്‍ ഫാവിപിനാവിര്‍ അടക്കമുള്ള മരുന്നുകള്‍ എന്നിവ ആവശ്യത്തിന് തികയുന്നില്ലെന്നാണ് താലൂക്ക് ആശുപത്രികളില്‍ നിന്നുള്ള പരാതി. കൊവിഡ് – കൊവിഡേതര വിഭാഗത്തില്‍ 20 ഇനം മരുന്നുകള്‍ക്കും ഗൗണ്‍, മാസ്ക്, ഗ്ലൗസ് അടക്കം 21 ഇനം സാമഗ്രികള്‍ക്കും ലഭ്യതക്കുറവുണ്ടെന്നാണ് പാറശാല താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള വിവരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *