April 18, 2024

ചക്കയാണ് താരം! ലോക്ക് ഡൗണിൽ ചക്ക വിറ്റ് കിട്ടിയ പണം കൊണ്ട് പോലീസിന് ഭക്ഷണം നൽകി കുടുംബം

0
Img 20210613 Wa0019.jpg
ചക്കയാണ് താരം ! ;

ലോക്ക് ഡൗണിൽ ചക്ക വിറ്റ് കിട്ടിയ പണം കൊണ്ട് പോലീസിന് ഭക്ഷണം നൽകി കുടുംബം

കൽപ്പറ്റ: നിരവധി പേരാണ് ലോക്ക് ഡൗണിൽ ലോക്കായത്. കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ലോക് ഡൗണിൽ തൊഴിൽ നിലക്കുകയും ചെയ്തപ്പോൾ വരുമാന മാർഗ്ഗമായ ചക്ക വിൽപ്പനയിൽ നിന്നുള്ള പണത്തിൽ നിന്ന് ഒരു വിഹിതമെടുത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ഭക്ഷണം നൽകി ഓട്ടോ ഡ്രൈവറുടെ കുടുംബം. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വാടകക്ക് താമസിക്കുന്ന എം.ആർ.മനോജിൻ്റെ കുടുംബമാണ് വേറിട്ട നന്മ വഴിയിൽ മാതൃകയായത്. കൽപ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു മനോജ്. ഭാര്യ ഷൈല തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ്സിൽ ജീവനക്കാരിയായിരുന്നു – ലോക്ക് ഡൗണിൽ ഓട്ടോറിക്ഷ നിർത്തിയിടുകയും ബാസ അടക്കുകയും ചെയ്തതോടെ അച്ചനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മീനങ്ങാടി അന്ന ഫുഡ്സ് ചക്കയും ചക്കക്കുരുവും വിലക്ക് വാങ്ങുന്നുണ്ടെന്ന് അറിഞ്ഞത്. ചക്ക പ്രചാരകനും ബാസ അഗ്രോ ഫുഡ്സ് എം.ഡി. യു. മായ സി.ഡി.സുനീഷിൻ്റെ നേതൃത്വത്തിൽ പിന്നീട് ചക്ക ശേഖരിക്കാനുള്ള ശ്രമം തുടങ്ങി. ശേഖരിച്ച ചക്ക പ്രതിദിനം നൂറ് കിലോവരെ അരിഞ്ഞ് മീനങ്ങാടിയിലെത്തിച്ച് നൽകി. ഈ വരുമാനത്തിൽ നിന്നുള്ള ഒരു വിഹിതം കൊണ്ടാണ് മേപ്പാടി പോലീസ് സ്റ്റേഷനിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് പാകം ചെയ്ത് ഉച്ചഭക്ഷണം എത്തിച്ച് നൽകിയത്. ലോക്ക് ഡൗണിൽ ലോക്കായ തങ്ങൾക്ക് ജീവിതത്തിൽ ഒരു അനുഗ്രഹം ലഭിച്ചപ്പോൾ ആ നന്മ മറ്റുള്ളവർക്കും പകർന്നു നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് മനോജും ഷൈലയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *