May 1, 2024

കുഞ്ഞോം സ്കൂളിലെ അധ്യാപകർ മാത്രമല്ല വിദ്യാർത്ഥികളും മാതൃകയാണ്

0
Img 20210613 Wa0024.jpg
കുഞ്ഞോം സ്കൂളിലെ അധ്യാപകർ മാത്രമല്ല വിദ്യാർത്ഥികളും മാതൃകയാണ്

വെള്ളമുണ്ട: ഓൺലൈൻ ക്ലാസ്സ്‌ സൗകര്യമില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക്, പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കുഞ്ഞോം സ്കൂൾ ആവിഷ്കരിച്ച കൂടെയുണ്ട് അധ്യാപകർപദ്ധതി മാതൃകയാകുന്നു. ഒപ്പം വിദ്യാർത്ഥികളും ഇതിലേക്ക് സഹകരിച്ചതോടെ പദ്ധതി വൻ വിജയം. ഒന്നര ലക്ഷം രൂപമായാണ് അധ്യാപകർ സമാഹരിച്ചത്. ഇതിന് പുറമെ തന്റെ സമ്പാദ്യ പെട്ടി സംഭാവന ചെയ്ത് മാതൃകയായി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഡോണ സജി. സംരഭത്തിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സ്മാർട്ട്‌ ഫോൺ ചലഞ്ചിലാണ് ഈ മിടുക്കി സംഭാവന നൽകിയത്. കുറെയേറെ നിരാലംബരായ വിദ്യാർത്ഥികൾ ഉപകരണങ്ങൾ ഇല്ലാതെ പഠന സൗകര്യങ്ങൾക്ക് പുറത്ത് നിർത്തപ്പെട്ടവരാണ്. ഭാവിയുടെ പ്രതീക്ഷകളായ ഇവരെ കൈപിടിച്ച് കൂടെ നടത്താൻ സുമനസുകളുടെ കാരുണ്യം ഉണ്ടാവുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.
പി ടി.എപ്രസിഡണ്ട്‌ മുഹമ്മദ്‌ കുട്ടി മക്കിയാട് ചെയർമാനും, ഹെഡ്മാസ്റ്റർ സി കെ സജീവൻ കൺവീനറും, അധ്യാപിക എൻ വനജ ടീ ട്രഷററുമായയ കമ്മിറ്റി യാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 
എ. ഇസതീഷ് ബാബു മാഷാണ് പദ്ധതിയുടെ നോഡൽ ഓഫിസർ.തൊണ്ടർനാട് പഞ്ചായത്തിലെ പ്രധാനപ്പെട്ട പൊതുവിദ്യാലയമായ
കുഞ്ഞോം എ.യു.പി. സ്കൂൾ,
നിരവിൽപ്പുഴ പ്രശംസനീയമായ
ഒരു മാതൃകാ പ്രവർത്തനം നടത്തിയിരിക്കുകയാണ്.
ഗോത്ര വിഭാഗം, 
സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർ, അനാഥർ, ഭിന്നശേഷിയിൽ പെട്ടവർ, പാർശ്വവത്ക്കരിക്കപ്പെട്ടവർ, എന്നിങ്ങനെ ഏറ്റവും പിന്തുണ അർഹിക്കുന്നവർക്കായി 
ഡിജിറ്റൽ_ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം *ഏറ്റെടുത്ത് * ചെയ്യുകയാണ് ഈ സ്ക്കൂളിലെ
അധ്യാപകർ.
അവിടെയുള്ള അധ്യാപകരും
സ്ക്കൂൾ പി.ടി.എയും, മുൻകയ്യെടുത്ത് എസ്.എം.സിയും, ജനപ്രതിനിധികളും 
ഇടപെട്ട് മാനേജ്മെൻറിൻ്റെ സഹകരണത്തോടെയാണ് ഉദ്യമം. 
ഒന്നര ലക്ഷം രൂപ ഇപ്പോൾ തന്നെ 
ഈ കൂട്ടായ്മ അവിടെ ജോലി ചെയ്യുന്ന അധ്യാപകരിലൂടെ ശേഖരിച്ചുകഴിഞ്ഞു. 
100 % വിദ്യാർത്ഥികൾക്കും വീടുകളിൽ 
ഓൺലൈൻ പഠനസൗകര്യങ്ങൾ ഒരുക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയാണ്
സ്ക്കൂൾ അധികൃതരുടെ ലക്ഷ്യം.
സമീപ വാർഡുകളിലും
സ്ക്കൂളുകളിലും
ഇതിൻ്റെ മാതൃകകൾ
തുടങ്ങിക്കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *