April 24, 2026

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്നറിയാം.

0
n28797605839f9bd4ed2806194a8dbd52bda43ab754a54179aff07fa64d12339d727abe7cb.jpg
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്നറിയാം. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി കുറയുന്നത് വരെ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ചെരുപ്പ് കടകള്‍, എന്നിവ തുറന്നേക്കും. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ട എന്നാണ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകളുണ്ട്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച്‌ എറണാകുളത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *