April 26, 2024

ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തി കാട്ടാന; കാട്ടിലേക്ക് തുരത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനാെടുവിൽ

0
Img 20210614 Wa0009.jpg
ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തി കാട്ടാന;
കാട്ടിലേക്ക് തുരത്തിയത് മണിക്കൂറുകളുടെ പരിശ്രമത്തിനാെടുവിൽ, 
കുറുവ ദ്വീപ് ഭാഗത്ത് നിന്നും പുഴ കടന്ന് എത്തിയതാകാമെന്ന് നിഗമനം

മാനന്തവാടി ഒണ്ടയങ്ങാടി, വരടിമൂല പ്രദേശങ്ങളെ ഒരു ദിവസം മുഴുവൻ ഭീതിയിലാഴ്ത്തിയ കാട്ടാനയെ

ഇന്നലെ രാത്രിയോടെ കാടുകയറ്റി. ജനവാസ മേഖലയിലെ കൃഷിയിടത്തിൽ
ശനിയാഴ്ച രാത്രിയിയോടെയാണ് കാട്ടാന ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് നാട്ടുകാർ
ആനയെ കണ്ടത്. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി ആനയെ കാടു കയറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ആനയെ കാട്ടിലേക്ക് തുരത്താനുള്ള ആദ്യ ശ്രമം വിജയിച്ചില്ല. കുറുവാ ദ്വീപ് ഭാഗത്ത് നിന്നും പുഴ കടന്ന് മുട്ടങ്കര കുറുക്കൻമൂല വഴിയാകും കാട്ടാന എത്തിയതെന്നാണ്
വനപാലകരുടെ നിഗമനം.
തുടർന്ന് ബത്തേരിയിൽ നിന്നും റാപിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി. എന്നാൽ ശക്തമായ മഴ ആനയെ
തുരത്തുന്നതിന് തടസ്സമായി. പൊലീസും റവന്യു അധികൃതരും സ്ഥലത്തെത്തി ആനയെ തുരത്താനുള്ള ശ്രമം തുടർന്നു.  നോർത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്ണോയ്, റേഞ്ച് ഓഫീസർമാരായ കെ. രാകേഷ്,
സജീവ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എം.വി. ജയപ്രസാദ്, എസ്.എൻ. രാജേഷ് എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ ശ്രമിച്ചാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *