April 26, 2024

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം

0
N289827086689abe44021dcd683187d621f016a89fab4773ddda9c9c97c2aceb879aff0f24.jpg

അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സ‍ഞ്ജയ് സിംഗ്, എസ്പി നേതാവ് പവന്‍ പാണ്ഡേ എന്നിവര്‍ ഈ ആരോപണം ഉയര്‍ത്തി ഞായറാഴ്ച വാര്‍ത്ത സമ്മേളനം നടത്തി.

രാമജന്മഭൂമി ട്രസ്റ്റ് രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്ട്രര്‍ ചെയ്യുമ്ബോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *